മദ്യമെത്തിക്കാന്‍ വിസമ്മതിച്ചു; കല്ല്യാണ ബ്രോക്കര്‍ക്ക് മര്‍ദ്ദനം
Apr 5, 2016, 11:30 IST
കോടോത്ത്: (www.kasargodvartha.copm 05.04.2016) മദ്യമെത്തിക്കണമെന്ന ആവശ്യം തിരസ്‌ക്കരിച്ചതിന് ശാരീരിക മര്‍ദ്ദനം. കോടോത്ത് പാലക്കാല്‍ സ്വദേശി കണ്ണന്റെ മകന്‍ ടി ഗോപാലനെ (56) യാണ് തിങ്കളാഴ്ച മൂന്നംഗ സംഘം മര്‍ദിച്ചത്.
ഇതേ നാട്ടുകാരനായ രാജന്‍ തനിക്ക് മദ്യമെത്തിക്കാന്‍ മുന്‍പൊരുതവണ ഗോപാലനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കല്ല്യാണ ബ്രോക്കറായ ഗോപാലന്‍ ഇതിന് വിസമ്മതിച്ചു. ഇതിന്റെ പേരിലാണ് ഒറ്റയ്ക്കു വരികയായിരുന്ന ഗോപാലനെ ഇന്നലെ 6.45 ന് രാജനും കൂട്ടരും ചേര്‍ന്ന് ആക്രമിച്ചത്.
പരാതിപ്പെട്ടാലോ, ആശുപത്രിയില്‍ ചികിത്സതേടിയാലോ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗോപാലന്‍ പറഞ്ഞു. ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണിയാള്‍. ഇയാള്‍ക്ക് പ്ലസ്ടുവിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളുണ്ട്.
Keywords: Kasaragod, marriage, Attack, Govt.Hospital, Kodoth, Palakkal, Gopalan. Assault.