മദ്യപിച്ച് വീട്ടിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെ അടിച്ചോടിച്ച ശേഷം വിഷം കഴിച്ചു
Dec 19, 2016, 12:07 IST
പാണത്തൂര്‍: (www.kasargodvartha.com 19/12/2016) മദ്യപിച്ച് വീട്ടിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെ അടിച്ചോടിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയും പാണത്തൂര്‍ താനത്തിങ്കാലില്‍ താമസക്കാരനുമായ രാമചന്ദ്ര (46)നെയാണ് തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ രാമചന്ദ്രന്‍ ഭാര്യ നാരായണിയെ വീട്ടില്‍ നിന്ന് അടിച്ചോടിക്കുകയും ഇതിനു ശേഷം കുരുമുളക് തൈകളില്‍ സ്‌പ്രേ ചെയ്യുന്ന വിഷാംശമുള്ള മരുന്ന് കഴിക്കുകയുമായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം നാരായണി വീട്ടിലേക്ക് തിരിച്ചെത്തി നോക്കിയപ്പോഴാണ് വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയില്‍ രാമചന്ദ്രനെ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അഞ്ചുമാസം മുമ്പാണ് നാരായണിയെ രാമചന്ദ്രന്‍ വിവാഹം ചെയ്തത്. ഇതിനു ശേഷം കെട്ടിത്തൂങ്ങിയും, കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചും രാമചന്ദ്രന്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പറയുന്നു.

Keywords: Kasaragod, Kerala, Panathur, suicide-attempt, hospital, Treatment, Man attempts suicide.