കാസര്‍കോട്: മദ്യപിച്ച് ബഹളം വെച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമെയ് കോളനിയിലെ മനോജ്(36), ഇളവരാശന്‍(40), കാസര്‍കോട് എ.യു.പി സ്കൂളിന് സമീപത്തെ ജയരാമന്‍(32) എന്നിവരെയാണ് അറസ്റ് ചെയ്തത്. നുള്ളിപ്പാടിയില്‍ വെച്ചാണ് ഇവര്‍ പരസ്യമായി മദ്യപിച്ച് ബഹളം വെച്ചത്.