മദ്യപിച്ച് ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ച പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
Aug 18, 2015, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 18/08/2015) മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ച പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റിലായി. മധൂര്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പെരുമ്പളയിലെ ഭാസ്‌ക്കരന്‍ നായരെ (52) യാണ് കാസര്‍കോട് സിഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടോടെ ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ച് യാത്രക്കാര്‍ക്ക് ശല്യമായി തീര്‍ന്നപ്പോള്‍ ഡിപ്പോ അധികൃതര്‍ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.

Keywords : Kasaragod, Kerala, Arrest, Panchayath, Secretary, Bus stand, Bhaskaran Nair, Madhur.