മദ്യപിച്ച് പരാക്രമം കാട്ടിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചു
Mar 24, 2012, 15:14 IST
സംഭവത്തിനു ശേഷം പോലീസിനെ കണ്ട് ഓടി വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബേക്കൂര്‍ സുഭാഷ്‌നഗറിലാണ് സംഭവം. ഫാറൂഖ് എന്ന യുവാവാണ് സുഭാഷ്‌നഗറിലെ ഉഷ എന്ന വീട്ടമ്മയെ അക്രമിച്ചത്. ഭര്‍ത്താവ് വിശ്വംഭരന്‍, മകന്‍ അഖില്‍, സുഹൃത്തുക്കളായ ആഷിഫ്, ഗഫൂര്‍, ഭവീഷ് എന്നിവര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് എത്തിയപ്പോഴാണ് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
Keywords: Kasaragod, Woman, Assault, Liquor-drinking, Hospital