മത പണ്ഡിതന്മാരും നേതാക്കളും കൈകോര്‍ത്ത് മഹല്ല് ശാക്തീകരണത്തിന് നേതൃത്വം നല്‍കണം: ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍
Nov 27, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 27/11/2016) ഉലമാക്കളും ഉമറാക്കളും (മത പണ്ഡിതന്മാരും നേതാക്കളും) കൈകോര്‍ത്തുകൊണ്ട് മഹല്ല് ശാക്തീകരണത്തിന് നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖത്തീബ് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഖത്തീബുമാര്‍ ജാഗ്രത പുലര്‍ത്താനും വിവാഹ വേളകളിലെ ആഭാസങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകാനും ഖാസി ആഹ്വാനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി പി പി ഉമ്മര്‍ മുസ്ല്യാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. സംയുക്ത ജമാഅത്തിലെ അംഗ ജമാഅത്തുകളില്‍ നിന്നുള്ള ഖത്തീബുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് ഭാരവാഹികളായ എന്‍ എ അബൂബക്കര്‍, കെ എം അബ്ദുല്‍ ഹമീദ്, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, മാലിക് ദീനാര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സിദ്ദീഖ് ഫൈസി ചേരൂര്‍, പി എം മുനീര്‍ ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, മജീദ് പട് ള, അഷ്‌റഫ് പള്ളിക്കണ്ടം സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി നന്ദി പറഞ്ഞു.
Keywords: Kasaragod, Samastha, Prof. Alikkutty Musliyar, Katheeb, Inauguration, PP Ummar Musliyar, Cherkalam Abdulla, TE Abdulla.