city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യമാര്‍ക്കറ്റിലെ അളവ് തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു

മത്സ്യമാര്‍ക്കറ്റിലെ അളവ് തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു
കാസര്‍കോട്: ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യാഗസ്ഥര്‍ ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പുനപരിശോധനകള്‍ക്ക് ഹാജരാകാത്തതും കൃത്യതയില്ലാത്തതുമായ തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

പരിശോധനകളില്‍ അളവ്-തൂക്ക നിയമലംഘനം നടത്തിയവര്‍ക്കെതിരായി 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഐ. രാമപ്രസാദ ഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീനിവാസ, ഇന്‍സ്‌പെക്ടിങ്ങ് അസിസ്റ്റന്റ്മാരായ ടി. നാരായണന്‍, കെ. ഹരിദാസ്, ആര്‍. ക്രിസ്റ്റഫര്‍, ടി.വി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Fish market, Kasaragod, Raid, Legal metrology department, Seized, Dish counter scale, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia