മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Sep 13, 2017, 12:57 IST
ബേക്കല്‍: (www.kasargodvartha.com 13.09.2017) മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ അപ്പായി ഹൗസില്‍ ഗോപാലനെ (38)യാണ് കാണാതായത്. ഇതുസംബന്ധിച്ച പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലൈ 25 നാണ് ഗോപാലന്‍ വീട്ടില്‍ നിന്നുമിറങ്ങിയത്.
ഒന്നരമാസം കഴിഞ്ഞിട്ടും ഗോപാലന്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള ഗോപാലനെ ഇതിനുമുമ്പ് രണ്ടുതവണ കാണാതായിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഗോപാലന്റെ തിരോധാനം ഏറെ ദിവസം നീണ്ടുനിന്നതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fishermen, Missing, Fisherman goes missing