city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതമൈത്രിയുടെ സന്ദേശമുണര്‍ത്തി യക്ഷഗാനം

കാസര്‍കോട്: (www.kasargodvartha.com 04.01.2015) ഹിന്ദു മുസ്ലിം മതമൈത്രിയുടെ ഇതിഹാസ ചരിത്ര കഥ പറയുന്ന അയ്യപ്പനും വാവരും എന്ന യക്ഷഗാനം കാസര്‍കോടിന് ഉണര്‍വേകുന്നതായി. കാസര്‍കോട് മഹോത്സവം സ്‌നേഹ സാന്ത്വനം 2015 ന്റെ ഭാഗമായാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി യക്ഷഗാനം അവതരിപ്പിച്ചത്.

ആത്മ സുഹൃത്തുക്കളായ ഹിന്ദുമത പുരാണ കഥാപാത്രമായ അയ്യപ്പന്റെയും ഇസ്ലാം കഥാപാത്രമായ വാവരുടെയും പുരാണ കഥ യക്ഷഗാനം എന്ന നൃത്തകലാ രൂപത്തില്‍ അവതരിപ്പിച്ചത് വലിയ സന്ദേശം നല്‍കുന്നതായിരുന്നു.

ഷിരിബാഗിലു വെങ്കപ്പയ്യ സംസ്‌കൃതിക പ്രതിസ്ഥാനിയാണ് യക്ഷഗാന കലാരൂപവുമായി കാസര്‍കോട് മഹോത്സവത്തിനെത്തിയത്. ഗണേശ ഷെട്ടി, വേണുഗോപാല ഷേണി, രമേശ്ഗൗഡ, സനത് തന്ത്രി, രാധാകൃഷ്ണന്‍ നാവഡ, ശശികിരണ്‍, ശിവമൂഡബദ്രെ, രാധാകോഷ്ണ മൗവ്വാര്‍ തുടങ്ങിയപവരാണ് പ്രധാന വേഷമിട്ടത്. ശങ്കരഭട്ട് ചെണ്ടയും, ശുഭാചരണ്‍ മൃദംഗവും അവതരിപ്പിച്ചു. സംസ്ഥാനത്ത് അകത്തും പുറത്തുമായി ഏറെ പ്രശംസ പിടച്ചു പറ്റിയ യക്ഷഗാനമാണിത്.

കാസര്‍കോട് മഹോത്സവത്തിന്റെ എട്ടാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം ആറിന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ട് മഹോത്സവവും, നാടന്‍ പാട്ട് മെഗാഷോയും നടക്കും.
മതമൈത്രിയുടെ സന്ദേശമുണര്‍ത്തി യക്ഷഗാനം
കാസര്‍കോട് മഹോത്സവത്തിന്റെ ഭാഗമായി ഷിരിബാഗിലു വെങ്കപ്പയ്യ സംസ്‌കൃതിക പ്രതിസ്ഥാനിയുടെ നേതൃത്വത്തില്‍ നടന്ന യക്ഷഗാനം
മതമൈത്രിയുടെ സന്ദേശമുണര്‍ത്തി യക്ഷഗാനം
കാസര്‍കോട് മഹോത്സവത്തിന്റെ ഭാഗമായി ഷിരിബാഗിലു വെങ്കപ്പയ്യ സംസ്‌കൃതിക പ്രതിസ്ഥാനിയുടെ നേതൃത്വത്തില്‍ നടന്ന യക്ഷഗാനം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരേയും പാക് ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളില്‍ കൂട്ടപലായനം
Keywords: Kasaragod, Kerala, Kasaragod-Maholsavam, Municipal Stadium, Yakshagana concert.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia