മണ്ണ് കടത്തിയതിനെ ചോദ്യം ചെയ്തതിന് സര്‍വേയറുടെ തലയ്ക്ക് കല്ലുകൊണ്ട് കുത്തി
May 22, 2013, 17:15 IST
കാസര്‍കോട്: പറമ്പിലെ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയതിനെ ചോദ്യം ചെയ്തതിന് സര്‍വേയറെ തലയ്ക്ക് കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. കുറ്റിക്കോലിലെ കണ്ണന്റെ മകനും സര്‍വേയറുമായ ചക്രപാണിക്കാണ് (47) ചൊവ്വാഴ്ച വൈകിട്ട് അക്രമത്തില്‍ പരിക്കേറ്റത്.
ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്രപാണിയുടെ പറമ്പിലെ മണ്ണ് കഴിഞ്ഞദിവസം അയല്‍ക്കാരനായ ഒരാള്‍ കൊണ്ടുപോയിരുന്നു. ഇതിനെക്കുറിച്ച് ചൊവ്വാഴ്ച ചോദിക്കാനെത്തിയപ്പോള്‍ വേണു എന്നയാളാണ് കുത്തിയതെന്ന് ചക്രപാണി പറഞ്ഞു.
Keywords: Attack, Stone, Sand, Kasaragod, Injured, Kerala, JCB, Hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.