മണല്‍ കടത്ത് ചോദ്യം ചെയ്ത എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയെ വിളിച്ചു കൊണ്ടുപോയി അക്രമിച്ചു
Dec 31, 2018, 23:37 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2018) മണല്‍ കടത്ത് ചോദ്യം ചെയ്ത എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയെ വിളിച്ചു കൊണ്ടുപോയി അക്രമിച്ചു. പെരിങ്കടി അടുക്കയിലെ പരേതനായ അബ്ബാസിന്റെ മകന്‍ ഷെരീഖിനെ (20) യാണ് കാറിലെത്തിയ ആറംഗ സംഘം അക്രമിച്ചത്. മംഗ്ലൂരു ബേറിസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് ഷെരീഖ്.
പെരിങ്കടി, അട്ക്ക ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തികൊണ്ടു പോകുന്നത് ഷെരീഖ് ചോദ്യം ചെയ്തിരുന്നു. ഞായറാഴച രാത്രി സൗഹൃദത്തില്‍ വന്ന് ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി അക്രമിക്കുകയായിരുന്നു. പള്ളയ്ക്ക് ചവിട്ടേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. കൗസര്‍, റാഫി, അസീസ് എന്നിവരും കണ്ടാലറിയാവുന്ന മൂന്ന് പേരുമാണ് അക്രമിച്ചതെന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന യുവാവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Engineer student assaulted, Assault, Kasaragod, News, Injured, Sand mafia, Student.
Keywords: Engineer student assaulted, Assault, Kasaragod, News, Injured, Sand mafia, Student.