city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍­ ക്ഷാ­മം രൂക്ഷം; ജില്ല­യിലെ നിര്‍­മ്മാ­ണ മേ­ഖ­ല­യില്‍ സ്­തം­ഭനം

മണല്‍­ ക്ഷാ­മം രൂക്ഷം; ജില്ല­യിലെ നിര്‍­മ്മാ­ണ മേ­ഖ­ല­യില്‍ സ്­തം­ഭനം
കാസര്‍­കോട്: മ­ണ­ലി­ന് ക്ഷാ­മം ഇ­ര­ട്ടി­ച്ച­തോടെ നി­ര്‍മാ­ണ­മേ­ഖ­ല സ്­തം­ഭിച്ചു. ഇ­തു­മൂ­ലം പ­ണി­യില്ലാതാ­യ ആ­യി­ര­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി കു­ടും­ബ­ങ്ങള്‍ തീ­രാ­ദു­രി­ത­ത്തി­ലായി. മ­ണല്‍­ക്ഷാ­മം തുട­ങ്ങി ര­ണ്ടു­മാ­സ­മാ­കാ­റാ­യി­ട്ടും അ­ധി­കൃ­തര്‍­ക്ക് അ­ന­ക്ക­മില്ല.

മ­ണല്‍ കി­ട്ടാ­താ­യ­തോ­ടെ ജീല്ല­യി­ലെ നിര്‍മാ­ണ മേ­ഖ­ല പൂര്‍­ണ­മായും സ്­തം­ഭിച്ചു. മു­മ്പ് ശേ­ഖ­രി­ച്ച­മ­ണല്‍ ഉ­പ­യോ­ഗി­ച്ച് പ­ണി­മു­ന്നോട്ടു­കൊണ്ടു­പോ­യ പ്ര­വൃ­ത്തി­കളും ഇ­പ്പോ­ള്‍ നി­ലച്ചു. മ­ണല്‍ കി­ട്ട­ണ­മെ­ങ്കില്‍ ലോ­ഡി­ന് 20,000 രൂപ കൊ­ടു­ക്കേ­ണ്ട­അ­വ­സ്ഥ­യാ­ണു­ള്ളത്. തേ­പ്പ് ജോ­ലി­ക്ക് അ­ത്യാ­വശ്യം ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടെ­ങ്കിലും ഇ­ത്രയും വലി­യ തുക കൊ­ടു­ത്ത് മ­ണല്‍ വാ­ങ്ങാന്‍ ക­രാ­റു­കാര്‍ ത­യ്യാ­റാ­കു­ന്നില്ല. ര­ണ്ടു­മാ­സം മു­മ്പു­വ­രെ 2000 മു­തല്‍ 3000 രൂ­പ വ­രെ കൊ­ടു­ത്താല്‍ ജില്ല­യില്‍ ഒരു­ലോ­ഡ് മ­ണല്‍ കി­ട്ടു­മാ­യി­രുന്നു.

ജില്ല­യില്‍ ഇ-മ­ണല്‍ പദ്ധ­തി ആ­രം­ഭി­ച്ച­തോ­ടെ­യാ­ണ് മ­ണ­ലി­ന് ക­ടുത്ത ക്ഷാ­മം തു­ട­ങ്ങി­യത്. ഇ­ട­നി­ല­ക്കാ­രു­ടെ ത­ട്ടി­പ്പ് ഒ­ഴി­വാ­ക്കി ആ­വ­ശ്യ­ക്കാര്‍­ക്ക് ന്യാ­യ­വില­ക്ക് മ­ണല്‍ കി­ട്ടു­ന്ന­തി­നാ­ണ് ഇ-മ­ണല്‍ സം­വി­ധാ­നം തു­ട­ങ്ങി­യ­തെ­ന്നാ­ണ് അ­ധി­കൃ­തര്‍ പ­റ­ഞ്ഞ­ത്.

ക­ട­ലി­ലെ അ­ന­ധികൃ­ത മ­ണ­ലെ­ടുപ്പും നിശ്ചി­ത അ­ള­വില്‍ കൂ­ടു­തല്‍ വാ­രി പു­ഴ­യു­ടെ നാ­ശ­ത്തി­ന് ഇ­ട­യാ­ക്കു­ന്നതും ത­ട­യാന്‍ ഈ സം­വി­ധാ­നം സ­ഹാ­യി­ക്കു­മെ­ന്നാ­യി­രു­ന്നു പ്ര­ച­രണം.

Keywords: Kasaragod, Sand, Labourer, Demand

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia