മടിക്കൈയില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി
Nov 2, 2015, 14:00 IST
മടിക്കൈ: (www.kasargodvartha.com 02/11/2015) തദ്ദേശ തിരഞ്ഞെടുപ്പിനിടെ വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് സ്ഥാനാര്‍ത്ഥിയെ പോളിങ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. പോലീസെത്തിയാണ് സ്ഥാനാര്‍ത്ഥിയെ മോചിപ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോപി കാരാക്കോട് (52), ശശികുമാര്‍ ചുണ്ട (35), ബാലന്‍ പൊതാറ (60) കേളു മുണ്ടോട്ട് (55), കുഞ്ഞിക്കേളു ചുണ്ട (65), പ്രദീപന്‍ ചുണ്ട(42) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂത്തക്കാലില്‍ ബിജെപി ബൂത്ത് ഏജന്റിനെ ഒരു സംഘം ഭീഷണിപ്പെടുത്തി. ഏച്ചിക്കാനം കുണ്ടറിയില്‍ ബിജെപി പ്രവര്‍ത്തകനെ റോഡിലൂടെ വലിച്ചുകൊണ്ടുപോയി. താന്നിക്കാലിലെ ബിജു (36) നെയാണ് പ്രകോപനമില്ലാതെ റോഡിലുടെ വലിച്ചിഴച്ച് മാരകമായി മുറിവേല്‍പ്പിച്ചത്. വെള്ളിക്കോത്ത് ബൂത്ത് ഏജന്റിനെ കൊണ്ടുപോകാനെത്തിയ ബിജെപി പ്രവര്‍ത്തകരെ ഒരു സംഘം അക്രമിച്ചു. വെള്ളിക്കോത്ത് എഴാം വാര്‍ഡ് ബൂത്തിലിരുന്ന ബിജെപി പ്രവര്‍ത്തകരെ കൊണ്ടുപോകാനെത്തിയ മാവുങ്കാല്‍ പുതിയകണ്ടത്തെ രാജി (32), ഹരിഹരന്‍(30) എന്നിവരെയാണ് അക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരായ രാജിയും ഹരിഹരനും വെള്ളിക്കോത്ത് ബൂത്തിലെത്തിയപ്പോള്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണനെ അക്രമിക്കുകയായിരുന്നു.
നീലേശ്വരം നഗരസഭയിലെ 18 ാം വാര്‍ഡില്‍ ഓട്ടോ ആക്രമിച്ച സംഘം സജിത് ഗോവിന്ദ് (27), ശ്രീജിത് ഗോവിന്ദ് (29) എന്നിവരെ മര്‍ദിച്ചു. 13 ാം വാര്‍ഡില്‍ മത്സരിക്കുന്ന ടി.ടി സാഗറിനെ സ്വന്തം ബൂത്തായ 12 ാം വാര്‍ഡില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നീക്കി.
ബേഡകത്ത് 11 ാം വാര്‍ഡിലെ വാവടുക്കം സ്‌കൂളിലെ ബൂത്തില്‍ രണ്ട് പോളിങ് കേന്ദ്രങ്ങളിലും വ്യാപകമായ കള്ളവോട്ട് നടന്നതായി ബിജെപി ആരോപിച്ചു. കള്ളവോട്ടിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ചേരിപ്പാടിയിലെ സുനീഷ് (23) നെ അഞ്ച് മണിയോടുകൂടി സംഘടിച്ചെത്തിയ മുന്നൂറോളം വരുന്ന സംഘം അക്രമിച്ചു.
കുണ്ടംകുഴി അഞ്ചാം വാര്‍ഡിലെ ബൂത്തില്‍ കള്ളവോട്ട് ചോദ്യം ചെയ്ത ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് കുമാറിന്റെ സഹോദരനും തെരഞ്ഞെടുപ്പ് കമ്മറ്റി അംഗവുമായ ചൊട്ടയിലെ യതിന്‍ (28) നെ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചു. യതിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബിജെപി ബൂത്തിന് നേരെയുണ്ടായ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ കെ.ശോഭന, മണ്ഡലം ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ മടക്കര, മണ്ഡലം വൈസ് പ്രസിഡണ്ട് എം.ഭാസ്‌കരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മേല്‍പ്പറമ്പ്, ദേലംപാടി, മഠത്തില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരായ പോളിംഗ് ഏജന്റുമാരെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഇരിക്കുവാന്‍ അനുവദിച്ചില്ലെന്നും ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords : BJP, Kasaragod, Election, Assault, Injured, Madikai.