മഞ്ചേശ്വരത്ത് സംഘട്ടനം: യുവാവിന് കുത്തേറ്റു; 3 സ്ത്രീകളടക്കം 4 പേര്‍ ആശുപത്രിയില്‍
Feb 19, 2015, 15:47 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/02/2015) മഞ്ചേശ്വരത്ത് അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ യുവാവിന് കുത്തേറ്റു. പരിക്കേറ്റ മൂന്നു സ്ത്രീകളടക്കം നാലു പേരെ കുമ്പളയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിനടുത്ത ഗീത(42), മകന്‍ വിജയന്‍(19), അയല്‍വാസി ശശികല (36), മകള്‍ സന്ധ്യ (18) എന്നിവര്‍ക്കാണു പരിക്കേറ്റത്. വിജയ്‌നാണ് പുറത്ത് കുത്തേറ്റത്.
ഗീതയും മകനും കുമ്പള ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ കുമ്പള സഹകരണാശുപത്രിയിലും ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മുന്‍ വിരോധം കാരണം തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് ഗീതയും മകന്‍ വിജയും പറയുന്നത്. സുമി, ശശി, സന്ധ്യ എന്നിവരാണ് അക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. മകളെ ശല്യം ചെയ്തത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ വിജയ്, കൗസിഫ്, പ്രവീണ്‍, മനീഷ്, മഹേഷ് എന്നിവര്‍ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് ശശികലും മകള്‍ സന്ധ്യയും പറയുന്നത്.
Keywords : Attack, Kasaragod, Manjeshwaram, Injured, Kerala, Case, Complaint.