മഞ്ചേശ്വരത്ത് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ചാശ്രമവും കടകളില്‍ കവര്‍ച്ചയും; കുരച്ച നായയെ വിഷം കൊടുത്തു കൊന്നു
Oct 4, 2014, 17:23 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.10.2014) മഞ്ചേശ്വരത്ത് രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ചാശ്രമവും രണ്ടു കടകളില്‍ കവര്‍ച്ചയും. കുരച്ചു ശല്യം ചെയ്ത പട്ടിയെ വിഷം കൊടുത്തു കൊന്നു. ഉദ്യാവര്‍ മാടയിലെ അറസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിന്റെ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ അണ്ണ ദൈവ ക്ഷേത്രം, തമ്മ ദൈവ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്.
ക്ഷേത്രങ്ങളുടെ വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഒരു പിക്കാസ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ഷേത്രങ്ങളിലെ വില പിടിപ്പുള്ള വസ്തുക്കള്‍ ഭണ്ഡാര വീട്ടില്‍ സൂക്ഷിച്ചിരുന്നതിനാല്‍ അവ നഷ്ടപ്പെട്ടിട്ടില്ല.
മാട ജംഗ്ഷനിലെ വിശ്വനാഥയുടെ ബേക്കറിയില്‍ നിന്നു 500 രൂപയും ഇബ്രാഹിം ഖലീലിന്റെ കടയില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണുകളും 7,000 രൂപയും കവര്‍ന്നു. ഷട്ടര്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.
തൊട്ടടുത്ത ലീലാമ്മയുടെ വളര്‍ത്തു നായയെയാണ് വിഷം കൊടുത്തു കൊന്നത്. ബഷീറിന്റെ കടയുടെ വരാന്തയിലാണ് നായയെ ചത്ത നിലയില്‍ കണ്ടത്. കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.