മഞ്ചേശ്വരത്ത് അനധികൃതമായി സൂക്ഷിച്ച 15 ലോഡ് മണല്‍ പിടികൂടി; സ്ഥല ഉടമയ്‌ക്കെതിരെ കേസ്
Apr 15, 2016, 16:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.04.2016) മഞ്ചേശ്വരം കജെയില്‍ അനധികൃതമായി സൂക്ഷിച്ച 15 ലോഡ് മണല്‍ പോലീസ് പിടികൂടി. സ്ഥല ഉടമയ്‌ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കുമ്പള സി ഐ അബ്ദുല്‍ മുനീറാണ് മണല്‍ പിടികൂടിയത്. സ്ഥല ഉടമ ലത്ത്വീഫിനെതിരെയാണ് കേസെടുത്തത്.
കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മണല്‍ ഇവിടെ സൂക്ഷിച്ച് അയല്‍ജില്ലയിലേക്കടക്കം കടത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കുമ്പള സര്‍ക്കിള്‍ പരിധിയില്‍ മണല്‍വേട്ട പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
അനധികൃത മണല്‍ കടവുകള്‍ക്കെതിരെയും കടവുകള്‍ക്ക് റോഡുണ്ടാക്കാന്‍ സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നവര്‍ക്കതിരെയും ജാമ്യമില്ലാവകുപ്പനുസരിച്ച് പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ മണല്‍കടത്തുകാര്‍ ഇപ്പോള്‍ ഉള്‍വെലിഞ്ഞിരിക്കുകയാണ്.
Keywords: Manjeshwaram, kasaragod, seized, case, Police, Kumbala police, Latheef.