മഞ്ചക്കല്‍-ബെള്ളിപ്പാടി റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയണം: ബെള്ളിപ്പാടി പ്രകൃതി സംരക്ഷണ സമിതി
Nov 4, 2016, 10:37 IST
മുളിയാര്‍: (www.kasargodvartha.com 04.11.2016) മഞ്ചക്കല്‍-ബെള്ളിപ്പാടി റോഡില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ബെള്ളിപ്പാടി പ്രകൃതി സംരക്ഷണ സമിതി യോഗം വനം,പഞ്ചായത്ത് അധികാരികളോട് പ്രമേയം മുഖേന ആവശ്യപ്പെട്ടു.
റോഡിന്റെ ഇരുഭാഗത്തും മാലിന്യം നിക്ഷേപിക്കുന്നത് കാരണം യാത്ര ദുസ്സഹമായിരിക്കുകയാണ്. കുരങ്ങ് ശല്യം മൂലം കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യോഗത്തില്‍ ഗോവിന്ദ ബള്ളമൂല, പി ചെറിയോന്‍, രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു.

Keywords: kasaragod, Kerala, waste, Road, Action Committee, Monkey, Bellippady-Manjakkal, Garbage, Bellippady environment protection committee on garbage issue .