മജീദ് തളങ്കര തൊഴിലാളി നേതാക്കള്‍ക്ക് മാതൃക: അഹമ്മദ് കുട്ടി ഉണ്ണിക്കുളം
Jan 10, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2016) മജീദ് തളങ്കര തൊഴിലാളി നേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നുവെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു. എസ്.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മജീദ് തളങ്കര അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അസംഘടിത മേഖലയിലെ സാധാരണ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നപ്പോള്‍ തന്നെ ഒരു തൊഴിലാളി നേതാവിനുണ്ടാവേണ്ടുന്ന എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ നേതാവായിരുന്നു അദ്ദേഹം. വിനയവും പക്വതയും ആത്മാര്‍ത്ഥതയും കൈമുതലാക്കിയ മജീദ് തളങ്കര പുതിയ തലമുറക്ക് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മജീദ് തളങ്കര സ്മാരക അവാര്‍ഡുകള്‍ ദീര്‍ഘകാലം കണ്ടക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന സി.എച്ച് കുഞ്ഞിക്കണ്ണന് എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ലയും ദീര്‍ഘകാലം ചുമട്ട് തൊഴിലാളിയായി സേവനം അനുഷ്ഠിച്ചിരുന്ന ബി.എം അബ്ദുര്‍ റഹ് മാന് കെ.എം.സി.സി നേതാവ് യഹ് യ തളങ്കരയും നല്‍കി. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല, ബീഫാത്വിമ ഇബ്രാഹിം, എസ്.എ.എം ബഷീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.എം കടവത്ത്, ടി.എ ഖാലിദ്, അഡ്വ. വി.എം മുനീര്‍, കെ.എം അബ്ദുല്‍ റഹ് മാന്‍, ടി.കെ ഹുസൈന്‍, ഹാശിം കടവത്ത്, എസ്.ടി.യു ജില്ലാ ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, എ. അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, ടി. അബ്ദുര്‍ റഹ് മാന്‍ മേസ്തിരി, ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല പ്രസംഗിച്ചു.
Keywords : Kasaragod, Muslim-league, STU, Leader, Remembrance, Inauguration, Programme.