city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജലില്‍ സൗഹൃദ ചായയ്ക്ക് വേണ്ടി നിര്‍മിച്ച പന്തലിന് തീയിട്ടു

ചൗക്കി: (www.kasargodvartha.com 16/10/2016) നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന സൗഹൃദ ചായയുടെ ഭാഗമായി മജല്‍ യൂണിറ്റ് എസ്.എസ്.എഫ് മജലില്‍ സ്ഥാപിച്ച ചായക്കടയ്ക്ക് വേണ്ടിയുള്ള പന്തല്‍ ശനിയാഴ്ച രാത്രി സാമൂഹ്യ ദ്രോഹികള്‍ തീയിട്ടു നശിപ്പിച്ചു.

രാത്രി രണ്ടു മണി വരെ നിന്ന് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചതായിരുന്നു ചായക്കട. പിന്നീട് വീട്ടിലേക്ക് പോയ സമയത്താണ് തീയിട്ടതെന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. പന്തല്‍ പൂര്‍ണമായും കത്തി നശിച്ചു. നേരത്തെ ഇവിടെ സംഘടനാ പ്രവര്‍ത്തനം പാടില്ലെന്നും ഇനിയും തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് മക്കള്‍ ഉണ്ടാകിലെന്നും വീട് കയറി ഉമ്മമാരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നതായി എസ് എസ് എഫ് ഭാരവാഹികള്‍ പറഞ്ഞു.

അക്രമത്തില്‍ ജില്ലാ എസ്.എസ്.എഫ് ശക്തമായി പ്രതിഷേധിച്ചു. ഇരുളിന്റെ മറവില്‍ ഇത്തരം തോന്നിവാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് നാട്ടിന്‍ പുറങ്ങളില്‍ സൗഹാര്‍ദം തകര്‍ക്കുന്നവരെന്നും അത്തരം ആളുകളെയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരെയും സമൂഹം തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നാടിന്റെ നന്മ ആഗ്രഹിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യാനും സാമാധാനം തകര്‍ക്കാനും ശ്രമിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകപരമായി ശിക്ഷക്കണമെന്നും കേരളാ മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയും എസ് എസ് എഫ് സെക്ടര്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.

നേതാക്കളായ സുലൈമാന്‍ സഖാഫി ദേശാംകുളം, എ.കെ കമ്പാര്‍, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുര്‍ റസാഖ് സഖാഫി, കെ.കെ മുഹമ്മദ് തമീം അഹ്‌സനി, തസ്‌ലീം കുന്നില്‍, നിസാം മജല്‍, ഫാസില്‍ ബള്ളൂര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മജലില്‍ സൗഹൃദ ചായയ്ക്ക് വേണ്ടി നിര്‍മിച്ച പന്തലിന് തീയിട്ടു

Keywords:  Kasaragod, Kerala, Chowki, SSF, Leaders, Majal, Tend burned down.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia