മകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ദമ്പതികളെ ആക്രമിച്ചു
Jun 20, 2013, 13:02 IST
കാസര്‍കോട്: മകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ദമ്പതികളെ ആക്രമിച്ചു പരിക്കേല്പിച്ചു. ബന്തടുക്ക വീട്ടിയാടി മലാംകുണ്ടിലെ വി.ജി. ദേവസ്യ (65), ഭാര്യ പൊന്നമ്മ (60) എന്നിവരെയാണ് പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദേവസ്യയുടെ മകന് അനിലിന്റെ ഭാര്യ നിഷിതയും മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് ഇവരെ മര്‍ദിക്കുകയും തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്തത്. അനിലും നിഷയും അകന്നുകഴിയുകയാണ്. ഇവര്‍തമ്മിലുള്ള കേസ് കാസര്‍കോട് സി.ജെ.എം. കോടതിയിലും കുടുംബ കോടതിയിലും നിലവിലുണ്ട്.
ഇവരുടെ മക്കളായ മരിയാ ജോസഫ് (9), ദേവസ്യാ ജോസഫ് (7), എലിസബത്ത് (4) എന്നിവര്‍ അനിലിനൊപ്പമാണ് കഴിയുന്നത്. ബുധനാഴ്ച വൈകിട്ട് അനിലിന്റെ വീട്ടില്‍ അതിക്രമിച്ചെത്തിയ നിഷിതയും മാതാപിതാക്കളും സഹോദരനും നിഷിതയുടെ ഇളയമകള്‍ എലിസബത്തിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകുമ്പോള്‍ തടഞ്ഞ ദേവസ്യയെ ഇവര്‍ മര്‍ദിക്കുകയായിരുന്നു.
മര്‍ദനം തടയാന്‍ ശ്രമിച്ച പൊന്നമ്മയെ തള്ളിത്താഴെയിട്ട് പരിക്കേല്പിച്ചു. നിഷിത സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ദേവസ്യയും പൊന്നമ്മയും പറയുന്നു.
Keywords: Couples assaulted, Kasaragod, wife, Assault, Case, Injured, Bandaduka, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

![]() |
ദേവസ്യ |

പൊന്നമ്മ |