city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഅ്ദനി മനുഷ്യനാണെന്ന് ഭരണകൂടം ഓര്‍ക്കണം: പി.ഡി.പി

തലപ്പാടി: (www.kasargodvartha.com 05/12/2016) കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി കടുത്ത നീതി നിഷേധത്തില്‍ നിരവധി രോഗങ്ങള്‍ക്ക് അടിമയായി ജയിലിന് തുല്യമായ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹവും മനുഷ്യനാണെന്ന് ഭരണകൂടം ഓര്‍ക്കണമെന്നും പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍ പറഞ്ഞു. പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പാടിയില്‍ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി മനുഷ്യാവകാശ സംഘടനകളും മറ്റും നമ്മുടെ രാജ്യത്തുണ്ടെങ്കിലും മഅ്ദനിയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ചുരുക്കം കോണുകളില്‍ നിന്നും മാത്രമേ ശബ്ദം ഉയരുന്നുള്ളൂ. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് വയനാട് മുത്തങ്ങയില്‍ നിന്ന് ആരംഭിക്കുന്ന പി.ഡി.പി കര്‍ണാടക ബഹുജന മാര്‍ച്ചിന്റെ മുന്നോടിയായാണ് തലപ്പാടിയില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചത്.

സമരത്തിന് എസ്.എം. ബഷീര്‍ അഹ്മദ് മഞ്ചേശ്വരം, റഷീദ് മുട്ടുന്തല, യൂനുസ് തളങ്കര, അബ്ദുല്ല ബദിയടുക്ക, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, എം.കെ.ഇ. അബ്ബാസ്, മൊയ്തു ബേക്കൂര്‍, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, മുഹമ്മദലി നീലേശ്വരം, അബ്ദുല്ല കുണിയ, ആബിദ് മഞ്ഞംപാറ, നൗഫല്‍ ഉളിയത്തടുക്ക, ബാബു നെട്ടണിഗെ, മംഗല്‍പ്പാടി പഞ്ചായത്ത് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ ബേക്കൂര്‍, ജാസി പൊസോട്ട്, ഇബ്രാഹിം കോളിയടുക്കം, റസാഖ് മുളിയടുക്ക, ബഷീര്‍ കുമ്പള, ഖാദര്‍ ലബ്ബൈക്ക്, മുഹമ്മദ് ഗുഡ്ഡെ, ഇബ്രാഹിം ഹൊസങ്കടി, റസാഖ് ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.
മഅ്ദനി മനുഷ്യനാണെന്ന് ഭരണകൂടം ഓര്‍ക്കണം: പി.ഡി.പി


Keywords:  Kasaragod, Kerala, PDP, Abdul Nasar Madani, Thalappady, PDP Strike conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia