city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗല്‍പാടി പഞ്ചായത്ത് ബജറ്റ് ബൃഹത്തായ പാര്‍പ്പിട പദ്ധതിക്ക് അംഗീകാരം

മംഗല്‍പാടി പഞ്ചായത്ത് ബജറ്റ് ബൃഹത്തായ പാര്‍പ്പിട പദ്ധതിക്ക് അംഗീകാരം
ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് പ്രദേസത്തെ 12 ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ വീതം വിലമതിക്കുന്ന 30 വീടുകള്‍ ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് ബജറ്റില്‍ തുക വകകൊള്ളിച്ചു. പ്ലാസ്റ്റിക് ശ്രഡ്ഡിംഗ് യൂണിറ്റ് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12.1 കോടി രൂപ വരവും 11.5 കോടി രൂപ ചെലവും കണക്കാക്കിയ ബജറ്റ് വൈസ് പ്രസിഡണ്ട്എം.കെ. അലി അവതരിപ്പിച്ചു. പ്രസിഡണ്ട് ആയിഷത്ത് സാഹിറ അധ്യക്ഷത വഹിച്ചു.
റോഡ് വികസനം 1.5 കോടി, കൃഷി 80ലക്ഷം, കുടിവെള്ള 36 ലക്ഷം, കെട്ടിട നിര്‍മ്മാണം 35 ലക്ഷം, മത്സ്യബന്ധനവും മൃഗ സംരക്ഷണവും 14 ലക്ഷം, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം 38 ലക്ഷം എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങള്‍.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മുഹമ്മദ് അസീം, കുബ്‌റ മുഹമ്മദ്, ആരിഫ മൊയ്തീന്‍, അംഗങ്ങളായ പുഷ്പരാജ്, കെ.എ. ഇസ്മയില്‍,അഷ്‌റഫ് സിറ്റിസണ്‍,ഇഖ്ബാല്‍, ജയലക്ഷ്മി മയ്യ, സുജാത ഷെട്ടി, സാഹിറ ബാനു, ബി.പി. മുഹമ്മദ്, ജയന്തി ഷെട്ടി, ഖൈറുന്നിസ, അലിക്കുഞ്ഞി, റംല മൂസ, മിസ്ബാന, ബാബു, ഹേമാവതി, മുഹമ്മദ് ഫാറൂഖ്, റഫീഖ്, ജമീല, സെക്രട്ടറി ബി.കെ. കേശവ സംബന്ധിച്ചു.


Keywords: Mangalpady, Panchayath, Budget,Kasaragod, House

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia