മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Jul 15, 2012, 15:24 IST
കാസര്‍കോട്: ഇരുവിഭാഗം യുവാക്കള്‍ വാക്തര്ക്കത്തില് ഏര്‍പ്പെട്ടപ്പോള്‍ പ്രശ്ന പരിഹാരത്തിന് ചെന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കോളിയടുക്കം അണിഞ്ഞയുടെ കുഞ്ഞമ്പുവിന്റെ മകന് ജയനെയാണ്(28) ഒരു സംഘം മര്‍ദ്ദിച്ചത്.
ശനിയാഴ്ച രാത്രി മൈലാട്ടിയിലാണ് യുവാക്കള്‍ പരസ്പരം വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇവരുടെ പ്രശ്നം തീര്‍ക്കാന്‍ ഇടപ്പെട്ട ജയന് ഇരുവിഭാഗത്തെയും തിരിച്ചയച്ചിരുന്നു. ഇതിനിടയിലാണ് സംഘത്തില്‍പ്പെട്ട ചിലര്‍ പ്രശ്നത്തില്‍ ഇടപ്പെട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ ജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Youth, Attacked, Koliyadukkam, Kasaragod