മധൂര്‍ പട്ട്ളയില്‍ വ്യാപാരിയുട വീടിന്റെ വാതിലിന് തീയിട്ട് മോഷണ ശ്രമം
May 19, 2013, 12:25 IST
കാസര്‍കോട്: മധൂര്‍ പട്ട്ളയില്‍ വീടിന്റെ വാതിലിന് തീയിട്ട് മോഷണ ശ്രമം. പട്ട്ള കുതിരപ്പാടിയിലെ അടക്ക വ്യാപാരി അബ്ദുല്‍ കരീമിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രിയോടെ മോഷണ ശ്രമം നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്‍സിലെ പൂട്ട് തകര്‍ത്ത് വാതിലിന് തീയിട്ട് കത്തിച്ചാണ് മൂന്നംഗ സംഘം അകത്തു കടന്നത്.
അബ്ദുല്‍ കരീമും ഭാര്യ ഹാജിറയും ഒരുമുറിയിലും മൂന്നു മക്കള്‍ മറ്റൊരു മുറിയിലായിരുന്നു ഉറങ്ങികിടന്നത്. മുറിയിലെ അലമാര കുത്തിത്തുറക്കുന്നതിനിടെ ഗ്ലാസ് താഴെ വീണ് പൊട്ടിയ ശബ്ദം കേട്ടാണ് അബ്ദുല്‍ കരീം ഉണര്‍ന്നത്. എഴുന്നേറ്റപ്പോള്‍ കഴുത്തിന് കത്തികാട്ടി ശബ്ദമുണ്ടാക്കിയാല് കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയതായും കരീം പറഞ്ഞു. മുഖത്ത് കരി തേച്ച 30 വയസ് പ്രായം തോന്നിക്കുന്ന മൂന്നുപേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നതെന്ന് കരീം പറഞ്ഞു.
Keywords: Kasaragod, Patla, House, house-robbery, case, Police, Madhur, Kerala, Kuthirapady, Grills, Abdul Kareem, Hajira, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

![]() |