മദ്യപിച്ച് ഡ്രൈവിംഗ്: പോലീസ് നടപടി ശക്തമാക്കി
Nov 12, 2012, 13:00 IST
![]() |
File Photo |
കാസര്‍കോട്: മദ്യപിച്ചും അശ്രദ്ധമായും ഹെല്‍മറ്റ് ധരിക്കാതെയും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഇതിനകം നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ധാരാളം വണ്ടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മദ്യപിച്ച് വണ്ടിയോടിച്ച നാലു പേരെ ഞായറാഴ്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍. 14 എല്‍. 1281 നമ്പര്‍ സ്കൂട്ടറിലെ യാത്രക്കാരന് മീപ്പുഗുരിയിലെ രാകേഷ് (27), കെ.എല്‍ 14 എച്ച്. 7090 നമ്പര്‍ ബൈക്ക് യാത്രക്കാരന് നോര്‍ത്ത് ബീച്ചിലെ മനോജ് (29), കെ.എല്‍. 14 എഫ്.3032 നമ്പര്‍ ടാറ്റാ സുമോ ഓടിച്ച രഞ്ജിത്ത്, കെ.എല്‍. 56-7510 നമ്പര്‍ ബൈക്ക് യാത്രക്കാരന് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്ടും പരിസരത്തും വെച്ചാണ് ഇവരെ പിടികൂടിയത്.
Keywords: Police, Action, Liqour, Kasaragod, Bike, Case, Vehicle, custody, Arrest, Kerala.