മണലെടുപ്പിനെ കുറിച്ച് പരാതിപ്പെട്ടതിന് മര്‍ദ്ദനം
Nov 11, 2012, 16:10 IST
കാസര്‍കോട്: അനധികൃതമായി മണല്‍ വരുന്നതിനെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ട യുവാവിനെ ആക്രമിച്ചു. ചെമ്മനാട് കൊവ്വലിലെ ബി.എച്ച്. അബ്ദുല്‍ ഖാദറി(44)നെയാണ് ഞായറാഴ്ച രാവിലെ വീട്ടിനടുത്തുവെച്ച് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊവ്വലിലെ അനധികൃത കടവില്‍ നിന്ന് മണല്വാരുന്നതിനെ കുറിച്ച് അബ്ദുല്‍ ഖാദര്‍ രണ്ടുമാസം മുമ്പ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ വൈരാഗ്യത്തിന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവത്രെ. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ ആക്രമി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയതായി അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ പറയുന്നു.

Keywords: Youth, Attacked, Chemnad, Kovval, Kasaragod, Kerala, Malayalam news