city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭൂസംരക്ഷണ സമിതി മിച്ച ഭൂമി സമരം ജനുവരി 1ന് തുടങ്ങും

ഭൂസംരക്ഷണ സമിതി മിച്ച ഭൂമി സമരം ജനുവരി 1ന് തുടങ്ങും
കാസര്‍കോട്: ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും അര്‍ഹതപ്പെട്ട ഭൂരഹിതര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി പതിച്ചു കൊടുക്കാനും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുമുള്ള നീക്കത്തിനെതിരെയും ജനുവരി ഒന്നിന് ആരംഭിക്കുന്ന മിച്ചഭൂമി സമരത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി മിച്ചഭൂമി സമരം സംഘടിപ്പിക്കുന്നത്.

സമരത്തിന്റെ മുന്നോടിയായി കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ നയിച്ച ജാഥ 10,11 തീയതികളില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത സ്വീകരങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന ജാഥയ്ക്ക് മുന്നോടിയായി ജില്ലാ, ഏരിയാ, ലോക്കല്‍ തല സംഘാടക സമിതികള്‍ വമ്പിച്ച ജന പങ്കാളിത്തത്തോടെ നടന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത മിച്ചഭൂമിയിലാണ് സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കുന്നത്. 6,000 വളണ്ടിയര്‍മാരെ ഇതുവരെ റിക്രൂട്ടമെന്റ് ചെയ്തു കഴിഞ്ഞു. ജനുവരി ഒന്ന് മുതല്‍ 10 വരെ ജില്ലയിലെ ഒരു കേന്ദത്തിലാണ് സമരം നിശ്ചയിച്ചിട്ടുള്ളത്. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ സര്‍വെ നമ്പര്‍ 304/1 കിനാനൂര്‍ വില്ലേജില്‍ 17 ഏക്കര്‍ 35 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്തിട്ടില്ല. ഈ ഭൂമിയിലേക്കാണ് ഒന്നു മുതല്‍ 10 വരെ സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കുന്നത്. ജനുവരി 11 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇതുവരെ വിതരണം ചെയ്യാത്ത ഏരിയാ കേന്ദ്രങ്ങളിലെ മിച്ച ഭൂമിയില്‍ ഭൂരഹിതരായ ആളുകളെ പങ്കെടുപ്പിച്ച് കുടില്‍ കെട്ടി സമരമാരംഭിക്കും.

181.99ഏക്കര്‍ മിച്ചഭൂമി ഇതിനകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ ജില്ലയിലെ വിവിധ ഏരിയകളിലുണ്ട്. ഇവിടേക്കാണ് കുടില്‍ കെട്ടി സമരം ആരംഭിക്കുന്നത്. ജനുവരി ഒന്നിന് ചാമക്കുഴി തരിമ്പ മിച്ച ഭൂമിയില്‍ 250 സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമര വളണ്ടിയര്‍മാരെ അനുഗമിക്കും. രാവിലെ ഒമ്പത് മണിക്ക് ചോയ്യംകോടു നിന്നും പ്രകടനം ആരംഭിക്കും. തരിമ്പയില്‍ നടക്കുന്ന ഭൂസമരം പാര്‍ലമെന്റിലെ സി.പി.ഐ.എം. ഉപനേതാവും, കേന്ദ്രകമ്മിറ്റി അംഗവുമായ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്‍ സംസാരിക്കും.

ജനുവരി രണ്ടു മുതല്‍ കൂവാറ്റിയില്‍ നിന്നും സമര വളണ്ടിയര്‍മാര്‍ പ്രകടനമായി തരിമ്പ മിച്ച ഭൂമിയില്‍ പ്രവേശിക്കും. സമരത്തില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ഭൂസംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ എം.വി. കോമന്‍ നമ്പ്യാരും, കണ്‍വീനര്‍ വി.കെ. രാജനും അഭ്യര്‍ത്ഥിച്ചു. 

Keywords : Kasaragod, Press meet, Bhoo Samrakshana Samithi, UDF, Land, Kinanur, January, Chairman, Kerala, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia