ഭര്‍ത്താവിന്റെ മദ്യപാനം; യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു
May 21, 2013, 19:27 IST
കാഞ്ഞങ്ങാട്: കുഞ്ഞിനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി വീടുവിട്ടു. തൃക്കരിപ്പൂര്‍ കാലിക്കടവിലെ രതീഷിന്റെ ഭാര്യ ശാരിക(25)യാണ് അഞ്ച് വയസുള്ള മകള്‍ ശിവാനിയെ ഉപേക്ഷിച്ച് നാടുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് മടിക്കൈ ഭൂതാനം സ്വദേശിനിയായ ശാരികയെ കാലിക്കടവിലെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്.
രതീഷ് മദ്യലഹരിയില്‍ വീട്ടിലെത്തിയതിനെ ശാരിക ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പെട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ ശാരിക ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് ശാരികയുടെ വീട്ടുകാര്‍ കാലിക്കടവിലെ വീട്ടിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ ശാരിക എങ്ങോട്ട് പോയെന്ന കാര്യം തങ്ങള്‍ക്കറിയില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും മറുപടി നല്‍കി. ശാരികയുടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല.
ചൊവ്വാഴ്ച രാവിലെ ശാരിക സഹോദരിയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ച് തന്നെ ഇനി അന്വേഷിക്കേണ്ടെന്നും സുരക്ഷിതമായ സ്ഥലത്താണ് താനുള്ളതെന്നും അറിയിച്ചു. വീട്ടുകാര്‍ തിരിച്ച്
വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമായി. തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
അതേ സമയം ശാരികയുടെ തിരോധാനം സംബന്ധിച്ച് ഭര്‍ത്താവ് രതീഷും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ശാരികയെ രതീഷ് വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടാണ് മദ്യപാനത്തിന്റെ പേരിലുള്ള കുഴപ്പങ്ങള്‍ തുടങ്ങിയത്.

Keywords: Husband, Liquor drinking, Wife, Child, Missing, House, Trikaripur, Kalikadavu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News