ഭര്‍ത്താവിന്റെ പ്രണയം ചോദ്യംചെയ്ത ഭാര്യയായ ഹോംനേഴ്‌സിനെ മര്‍ദിച്ചു
Sep 3, 2015, 18:16 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2015) ഭര്‍ത്താവിന്റെ പ്രണയം ചോദ്യംചെയ്ത ഭാര്യയായ ഹോംനേഴ്‌സിനെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ദേളി കുന്നുപാറയിലെ കൃഷ്ണന്റെ ഭാര്യ നിഷയെ (28) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 മണിയോടെ ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഇടതുകയ്യെല്ല് പൊട്ടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അയല്‍വാസിയായ യുവതിയുമായി ഫോണില്‍നിരന്തരം സംസാരിക്കുകയും താനുമായി യുവതി പ്രണയത്തിലാണെന്ന് അറിയിക്കുകയും തന്നെ ഒഴിവാക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ഇതിനെ ചോദ്യംചെയ്തതിന്റെ പേരിലാണ് അക്രമണം നടത്തിയതെന്ന് ആശുപത്രിയില്‍കഴിയുന്ന യുവതി പറയുന്നു.

Keywords : Kasaragod, Deli, Injured, Kerala, Housewife, Assault, Housewife assaulted