രാജപുരം: ഭര്‍ത്താവിന്റെ അടിയേറ്റ് യുവതിയുടെ കര്‍ണ്ണപുടം തകര്‍ന്നു. ചെറുപനത്തടിയിലെ ബിന്ദുവിനെയാണ് (28), ഭര്‍ത്താവ് രവി മദ്യ ലഹരിയില്‍ പലക കൊണ്ട് അടിച്ചത്. വിഷുദിനത്തില്‍ വൈകുന്നേരം അമിതമായി മദ്യപിച്ച് രവി ബിന്ദുവുമായി വഴക്കിടുകയായിരുന്നു. ഇതിനിടയില്‍ രവി പലകയെടുത്ത് ബിന്ദുവിന്റെ ചെവിക്ക് ആഞ്ഞടിക്കുകയായിരുന്നു. കര്‍ണ്ണപുടം തകര്‍ന്ന നിലയില്‍ അവശയായ ബിന്ദുവിനെ ബഹളം കേട്ടെത്തിയ പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രവി നിത്യവും മദ്യപിച്ച് വ ന്ന് ബിന്ദുവിനെ മര്‍ദ്ദിക്കുന്ന ത് പതിവാണ്. ഇരുവരും ത മ്മിലുള്ള പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ ഇടപ്പെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.
Keywords: Rajapuram, husband, wife, Assault, Kasaragod