ഭര്‍തൃമതിയെ ക്വാട്ടേഴ്‌സില്‍ കയറി മര്‍ദ്ദിച്ചു; യുവാവിനെതിരെ കേസ്
May 6, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2016) ഭര്‍തൃമതിയെ ക്വാട്ടേഴ്‌സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പെരിയടുക്ക കാജാ നഗറിലെ മൂസാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇബ്രാഹിമിന്റെ ഭാര്യ സജിന(25)യ്ക്കാണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച ഉച്ചയോടെ ക്വാട്ടേഴ്‌സില്‍ അതിക്രമിച്ചു കടന്ന ബദര്‍ നഗറിലെ റിസ് വാന്‍ സാന്റിവിച്ച് സജിനയെ മര്‍ദ്ദിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണം. സജിന വനിതാ സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

Keywords: Kasaragod,Wife, House-Wife, Case, Town Police, Sajina, Quarters, Periyadukka, Kaja Nagar, Assaulted, Cell, Complaint.