'ഭഗവത് സേവയിലൂടെ മനഃശാന്തിയും പുണ്യവും നേടാം'
Apr 12, 2012, 10:30 IST
മധൂര്‍: ഭക്ത്യാദരവോടെ ഈശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ മനുഷ്യന് മനഃശാന്തിയും പുണ്യവും നേടാമെന്ന് ഉപ്പള കൊണ്ടെവൂര്‍ യോഗാനന്ദ സരസ്വതി സ്വാമിജി ഉദ്‌ബോധിപ്പിച്ചു. കുതിരപ്പാടി വീരാഞ്ജനേയ-ചാമുണ്ഡേശ്വരി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് നടത്തിയ ആധ്യാത്മിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സ്വാമിജി.
റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ബി. ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. തന്ത്രി ഉളിയ നാരായണ ആസ്ര, രാഘവപേരാജെ, രാജീവന്‍ നമ്പ്യാര്‍, എം. വിശ്വനാഥ റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ബി. ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. തന്ത്രി ഉളിയ നാരായണ ആസ്ര, രാഘവപേരാജെ, രാജീവന്‍ നമ്പ്യാര്‍, എം. വിശ്വനാഥ റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Madhur, Temple fest