city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്രേ­സ്‌­ലെ­റ്റ് വീ­ട്ട­മ്മ­യ്­ക്ക് നല്‍കി ഓ­ട്ടോ ഡ്രൈ­വര്‍ സ­ത്യസ­ന്ധ­ത കാ­ട്ടി

ബ്രേ­സ്‌­ലെ­റ്റ് വീ­ട്ട­മ്മ­യ്­ക്ക് നല്‍കി ഓ­ട്ടോ ഡ്രൈ­വര്‍ സ­ത്യസ­ന്ധ­ത കാ­ട്ടി
കാസര്‍­കോട്: ഓ­ട്ടോ­ യാ­ത്ര­ക്കി­ടെ ന­ഷ്ട­പ്പെ­ട്ട ബ്രേ­സ്‌ലെ­റ്റ് വീ­ട്ട­മ്മ­യ്­ക്ക് നല്‍­കി ഡ്രൈ­വ­ര്‍ സ­ത്യസ­ന്ധ­ത കാട്ടി. അ­ടുക്ക­ത്ത് ബ­യ­ലി­ലെ ബി.എ. അ­ബ്ദുല്ല­യു­ടെ മ­കനും ഓ­ട്ടോ­ഡ്രൈ­വ­റുമാ­യ പി.എ. അ­സീ­സ് എ­ന്ന അജു(39)ആണ് സ­ത്യ­സ­ന്ധ­ത കാ­ട്ടി­യ­ത്. ക­ഴി­ഞ്ഞ ദിവസം രാ­വി­ലെ ഏ­രി­യാ­ലില്‍ നിന്നും ഓ­ട്ടോ­യില്‍ യാ­ത്ര ചെയ്­ത ന­ജ്­മു­ന്നി­സ­യു­ടെ ഒ­ന്ന­ര­പ­വന്‍ തൂ­ക്കം വ­രു­ന്ന സ്വര്‍­ണ­ ബ്രേ­സ്‌ലെ­റ്റാണ് ഓ­ട്ടോ­ഡ്രൈ­വര്‍ തി­രി­ച്ചു നല്‍­കി­യ­ത്.

അ­സീ­സിന്റെ കെ.എല്‍.14. കെ. 4702 നമ്പര്‍ ഓ­ട്ടോ­യില്‍ ന­ജ്­മു­ന്നി­സയും ഭര്‍­തൃ­മാ­താ­വ് ജ­മീ­ലയും ഏ­രി­യാ­യില്‍ നിന്നും കയ­റി കാസര്‍­കോ­ട് ഉ­മ ന­ഴ്‌­സിം­ഗ് ഹോ­മി­ലേ­ക്ക് ഡോക്ട­റെ കാ­ണാന്‍ പോ­യി­രു­ന്നു. ഇ­വ­രെ ആ­ശു­പ­ത്രി­യി­ലി­റക്കി­യ ശേ­ഷം മ­റ്റൊ­രു യാ­ത്ര­ക്കാ­രെയും കയ­റ്റി കിം­സ് ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ച ശേ­ഷം തി­രി­ച്ച് പോ­കു­ന്ന­തി­നി­ട­യില്‍ ഓട്ടോ റി­സര്‍­വാ­യ­തി­നാല്‍ റി­സര്‍­വ് മാ­റ്റു­ന്ന­തി­നി­ട­യി­ലാണ് ഓ­ട്ടോ­യ്­ക്കക­ത്ത് ബ്രേ­സ്‌­ലെ­റ്റ് വീ­ണ് കി­ട­ക്കുന്ന­ത് ക­ണ്ട­ത്.

ഉ­ടന്‍ത­ന്നെ അ­സീ­സ് സ്വര്‍­ണ­വു­മാ­യി യാ­ത്ര­ക്കാ­രെ ക­യ­റ്റി­യ സ്ഥ­ല­ത്ത് ചെ­ന്നു­വെ­ങ്കി­ലും ഇ­വ­രെ­ക്കു­റി­ച്ച് ഒ­രു­വി­വ­രവും ല­ഭി­ക്കാ­ത്ത­തി­നാല്‍ പ­ത്ര­ത്തില്‍ സ്വര്‍­ണം കള­ഞ്ഞ് കിട്ടി­യ പ­ര­സ്യം­അ­സീസ് നല്‍­കു­ക­യാ­യി­രുന്നു. പ­രസ്യം ക­ണ്ട് അ­സീ­സി­നെ ബ­ന്ധ­പ്പെ­ട്ട  ന­ജ്­മു­ന്നി­സ­യ്­ക്ക് കാസര്‍­കോ­ട് ടൗണ്‍ എസ്.ഐ. ബി­ജു­ലാല്‍ മു­ഖാ­ന്ത­ര­മാ­ണ് ബ്രേ­സ്‌ലെ­റ്റ് കൈ­മാ­റി­യത്. എല്ലാ­വരും അ­സീ­സി­നെ­പ്പോ­ലെ സ­ത്യ­സ­ന്ധ­രാ­യാല്‍ ത­ങ്ങ­ളു­ടെ ജോ­ലി പോ­യേ­നെ­യെ­ന്ന് എസ്.ഐ. പ്ര­തിക­രി­ച്ചത് പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ പൊട്ടിചി­രി പ­രത്തി.

Keywords: Gold, Housewife, Hospital, Auto-Rickshaw, Doctor, police-Station, Police, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia