city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് ഷോറൂമില്‍ സര്‍വീസ് നടത്തുന്നതിനിടെ മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 09.06.2014) ബൈക്ക് ഷോറൂമില്‍ സര്‍വീസ് നടത്തുന്നതിനിടെ മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു. അടുക്കത്ത്ബയല്‍ അര്‍ജാലിലെ പരേതനായ സുരേഷ് - കാര്‍ത്യായനി ദമ്പതികളുടെ മകനായ ഉദയന്‍ (35) ആണ് മരിച്ചത്. കറന്തക്കാട് ഫയര്‍‌സ്റ്റേഷന്‍ സമീപത്തെ ഹോണ്ട ബൈക്ക് ഷോറൂമില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഇവിടത്തെ മെക്കാനിക്കായ ഉദയന്‍ കമ്പ്രസറില്‍ കാറ്റടിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബൈക്ക് ഷോറൂമില്‍ സര്‍വീസ് നടത്തുന്നതിനിടെ മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു

ആഴ്ചയിലേറെയായി കമ്പ്രസറില്‍ നിന്നും ഷോക്കേല്‍ക്കുന്നതായി ജീവനക്കാര്‍ ഉടമകളോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോണ്ട ഷോറൂം അധികൃതരുടെ അനാസ്ഥയാണ് തൊഴിലാളിയുടെ ജീവന്‍ അപകടത്തിലാക്കിയതെന്നും അത് കൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കൂടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോലീസ് അന്വേഷണം നടത്തും. ഷോക്കേല്‍ക്കാനിടയായ സംഭവത്തെ കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുമെന്നും ഇതിന് ശേഷം മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും പേലീസ് വ്യക്തമാക്കി. ഭാര്യ: ശൈലജ. ആറ് മാസം പ്രായമായ അശ്വതി മകളാണ്. സഹോദരങ്ങള്‍: അനില്‍, സുനില്‍, മഞ്ജുള.

ബൈക്ക് ഷോറൂമില്‍ സര്‍വീസ് നടത്തുന്നതിനിടെ മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വ്യാജ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: 17 പോലീസുകാര്‍ക്ക് ജീവപര്യന്തം

Keywords: Shock, Died, Bike Showroom, Kasaragod, Adkathbail, Karandakkad, Mechanic, Job, Police, Inquest, Hospital, Wife, Employees, Auto mechanic electrocuted.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia