ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബിയര്‍കുപ്പി കൊണ്ട് എറിഞ്ഞുവീഴ്ത്തി
Nov 27, 2017, 19:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2017) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകെ വഴിയില്‍ പതിയിരുന്ന് ബിയര്‍ കുപ്പികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ ശേഷം അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അരയി പാലക്കാലിലെ വനജീഷ് (19), നിവിന്‍ (18) എന്നിവരെയാണ് ജനതാദള്‍ യു പ്രവര്‍ത്തകര്‍ അക്രമിച്ചത്.
പരിക്കേറ്റ ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നിലാങ്കരയില്‍ കബഡി മത്സരം കണ്ട് ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ പാലക്കാലിലെ കുന്നിന്‍ മുകളില്‍ പതിയിരുന്ന ജനതാദള്‍ യു പ്രവര്‍ത്തകരായ ബിജു, രൂഗേഷ്, സുനില്‍ പൂക്കാട്ടില്‍, ഷാജി, അനീഷ്, വിജേഷ്, സഹദേവന്‍, മനോജ്, വത്സരാജ് എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു.
കുന്നിന്‍ മുകളില്‍ പതിയിരുന്ന അക്രമികള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബിയര്‍ കുപ്പി കൊണ്ട് എറിയുകയായിരുന്നു. ബൈക്ക് ഓടിക്കുകയായിരുന്ന വിവവേകിന്റെ തലയില്‍ ബിയര്‍ കുപ്പികൊണ്ട് പരിക്കേല്‍ക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അക്രമികള്‍ സംഘം ചേര്‍ന്ന് വടി ഇരുമ്പുകമ്പി തുടങ്ങിയവ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, DYFI, Bike, DYFI Volunteers assaulted