ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരം
Jun 24, 2012, 12:20 IST
കാസര്‍കോട്: കറന്തക്കാട് പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് ദേശീയ പാതയിലേക്ക് കടക്കുന്നതിനിടെ ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം എസ്.ബി.ടി റോഡിലെ ബാലകൃഷ്ണഹൊള്ളയ്ക്കാണ്(38) പരിക്കേറ്റത്. ഇയാളെ മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മംഗലാപുരം ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ബാലകൃഷ്ണഹൊള്ള സഞ്ചിരിച്ച ടി.വി.എസ് ബൈക്കില്‍ ഇടിച്ചത്.
ബാലകൃഷ്ണന്റെ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയും മറ്റൊരു ബൈക്കില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യംകൊണ്ട് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടു.
Keywords: Road accident, Youth seriously injured, Kasaragod