ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്തു
May 14, 2016, 13:00 IST
ചീമേനി: (www.kasargodvartha.com 14.05.2016) ബൈക്കിലെത്തിയ യുവാക്കള്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച ശേഷം ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല തട്ടിയെടുത്തു. ചീമേനി വെള്ളച്ചാലിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സരോജിനി (67) യുടെ മാലയാണ് അപഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വീട്ടിനകത്തായിരുന്ന സരോജിനി നായ കുരക്കുന്നതുകേട്ടാണ് പുറത്തിറങ്ങിയത്. ഇതിനിടയില്‍ ഒരു സംഘം വീട്ടമ്മയെ തള്ളിവീഴ്ത്തി കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുക്കുകയായിരുന്നു. സരോജിനി നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ സ്ഥലം വിട്ടിരുന്നു.
സരോജിനിയുടെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords : Bike, Gold chain, Cheemeni, Kasaragod, House, Sarojini.