ബേക്കലില്‍ പെണ്‍ വാണിഭം: ഗള്‍ഫുകാരനും യുവതിയും അറസ്റ്റില്‍
Apr 5, 2012, 23:16 IST

കാസര്‍കോട് എസ്.പി എസ്. സുരേന്ദ്രന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ലോഡ്ജില്‍ റെയ്ഡ് നടത്തുകയും ഇരുവരേയും കയ്യോടെ പിടികൂടുകയുമായിരുന്നു. 5000 രൂപ പറഞ്ഞുറപ്പിച്ചാണ് ഇവര്‍ ലോഡ്ജില്‍ എത്തിയത്. യുവതിയുടെ വാനിറ്റി ബാഗില്‍ നിന്നും ആറായിരം രൂപയും മൊബൈല്‍ ഫോണും യുവാവിന്റെ പക്കല്‍ നിന്നും 1500 രൂപയും മൊബൈല്‍ ഫോണും പിടികൂടിയിട്ടുണ്ട്. യുവതിക്ക് നാലുവയസ്സുള്ള കുട്ടിയുണ്ട്. നേരത്തെ തളിപ്പറമ്പില്‍ ഒരു ഡോക്ടറെയാണ് യുവതി ആദ്യം വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച് അഞ്ചുവര്‍ഷം മുന്‍പാണ് തലശേരിയിലെ ഗള്‍ഫുകാരനുമായുള്ള വിവാഹം നടന്നത്. ഭര്‍ത്താവ് ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. യുവതി സുഖത്തിനും പണത്തിനും വേണ്ടിയാണ് വാണിഭം നടത്തിവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സുബാഷ് ഈയിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ലോഡ്ജില്‍ ഭാര്യാഭര്‍ത്താക്കന്മാരെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളും പൊലീസ് കസ്റ്റഡിയിലാണ്.
Updated: 11:10 PM
ബേക്കലില്‍ ലോഡ്ജില്‍ റെയ്ഡ്: യുവാവും യുവതിയും പിടിയില്‍
ബേക്കല്‍: ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡില്‍ യുവാവും യുവതിയും പിടിയിലായി.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ ജില്ലക്കാരായ ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. കസ്റ്റഡിയിലെടുത്തവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെങ്കില്‍ വിട്ടയക്കുമെന്നും അല്ലെങ്കില്‍ ഇവര്‍ക്കെതിരെ അനാശാസ്യത്തിന് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
ബേക്കല്‍ എസ്.ഐ ഉത്തം ദാസിന്റെ നേതൃത്വലാണ് റെയ്ഡ് നടത്തിയത്.
Posted: 12:38 PM
Keywords: Bekal, Youth, Woman, Arrest, Kasaragod, Police