city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കലില്‍ അപകടത്തില്‍ പൊലിഞ്ഞത് ദത്തു പുത്രന്‍; കുടുംബം കണ്ണീരില്‍

പ്രതിഭാ രാജന്‍

ബേക്കല്‍: (www.kasargodvartha.com 30.05.2016) ദിലീപിന്റെ അപകട മരണം ബേക്കല്‍ കടപ്പുറത്തെ കണ്ണീരിലാഴ്ത്തി. കുഞ്ഞുങ്ങളില്ലാത്ത രമാകാന്തും യമുനയും ദിലീപിനെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. മത്സ്യതൊഴിലാളികളായ ആ കുടുംബത്തിന്റെ അത്താണിയായിരുന്നു ദിലീപ്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഞായറാഴ്ച റോഡ് ഉപരോധിച്ചിരുന്നു. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടാണ് ഞായറാഴ്ച പോലീസ് ഗതാഗതം നിയന്ത്രിച്ചത്.

സ്‌കൂളില്‍ കുട്ടികള്‍ക്ക് കഞ്ഞിയുണ്ടാക്കാന്‍ സഹായിക്കുന്ന യമുനയ്ക്ക് ഇനി ആശ്രയമില്ല. അച്ചനോടൊപ്പം കടലില്‍ പോയി കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. ബേക്കല്‍ കോട്ടിക്കുളം കടല്‍ക്കരയോട് ചേര്‍ന്നു കിടക്കുന്ന കെ എസ് ടി പി റോഡിന് ചുറ്റുമായി 2000ത്തല്‍പ്പരം മത്സ്യ തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. കോളനികളായി ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിട്ടു കൂടി ഒരു തെരുവു വിളക്കു പോലും നിയമപാലകര്‍ സ്ഥാപിച്ചിട്ടില്ല. പാലക്കുന്ന് വിട്ടാല്‍ പിന്നെ ബേക്കല്‍ ജംഗ്ഷനില്‍ മാത്രമെ തെരുവ് വിളക്കിന് എസ്റ്റിമേറ്റുള്ളൂ എന്ന് കാണിച്ച് കരാറുകാര്‍ കൈമലര്‍ത്തുന്നതായി ഗ്രാമപഞ്ചായത്ത് അംഗം ശംഭു ബേക്കല്‍ പരാതിപ്പെടുന്നു. ഒരു സീബ്രാ ലൈന്‍ പോലും ഈ ഭാഗത്തില്ല.

ഈ മാസത്തെ അഞ്ചാമത്തെ അപകടമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ശംഭു പറഞ്ഞു. പല വാഹനങ്ങളും റോഡും അതു കഴിഞ്ഞുള്ള മതിലിലും ഇടിച്ചുകയറി അടുത്ത പറമ്പുകളിലേക്ക് പോലും കുതിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അപകട സൂചനാ ബോര്‍ഡ് പോലും വാഹനങ്ങള്‍ കുത്തിമലര്‍ത്തിയിട്ടിരിക്കുകയാണ്.

ഉച്ചയോടെ എം എല്‍ എ ഇടപെട്ടതോടെയാണ് ജനങ്ങള്‍ ഉപരോധ സമരം അവസാനിപ്പിച്ചത്. ജൂണ്‍ ഒന്നിന് പഞ്ചായത്ത് ഹാളില്‍ ചേരുന്ന വിവിധ വകുപ്പുകളുമായുള്ള ഏകോപന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് സ്ഥലം എം എല്‍ എ കെ കുഞ്ഞിരാമന്‍ അറിയിച്ചു.

ബേക്കലില്‍ അപകടത്തില്‍ പൊലിഞ്ഞത് ദത്തു പുത്രന്‍; കുടുംബം കണ്ണീരില്‍

Related News: ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

യുവാവിന്റെ അപകട മരണം: അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കോട്ടിക്കുളത്തും ബേക്കലിലും ഹര്‍ത്താല്‍ ആചരിച്ചു
Keywords : Bekal, Accidental-Death, Road, Block, Fisher Men, KSTP Road, Colony, Street Light, Estimate, Treaty, Zebra Line, Complaint, K Kunhi Raman MLA, Accidents, Panchayat Hall.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia