ബീഡിത്തൊഴിലാളി യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡനം: മുഖ്യപ്രതി അറസ്റ്റില്‍
Aug 7, 2014, 12:03 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.08.2014) ബീഡിത്തൊഴിലാളിയായ യുവതിയെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൈവളികെ ബായാറിലെ സക്കറിയ (25) യെയാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍വെച്ച് അറസ്റ്റുചെയ്തത്. മറ്റുരണ്ടു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
പ്രതികളെ അസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വ്യാഴാഴ്ച പൈവളികെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ സക്കറിയയെ അറസ്റ്റുചെയ്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ഉപേക്ഷിച്ചു. അവശേഷിച്ച രണ്ട് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാമെന്ന് പോലീസ് ബി.ജെ.പി. നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ബായാര്‍ സ്വദേശിയായ 21 കാരിയാണ് ചൊവ്വാഴ്ച വൈകിട്ട് ബായാര്‍ സുന്നടുക്കയില്‍ പീഡനത്തിനിരയായത്. ബായാര്‍ ടൗണിലെ ബീഡിക്കമ്പനിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവതിയെ തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം ചെറുക്കുന്നതിനിടെ യുവതിക്ക് കൈക്ക് കുത്തേല്‍ക്കുകയും ചെയ്തു. യുവതിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് സി.ഐ. പറഞ്ഞു.
അറസ്റ്റിലായ സക്കറിയയെ വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മറ്റു നിരവധി കേസുകളില്‍കൂടി പ്രതിയാണ് സക്കറിയയെന്നും പോലീസ് പറഞ്ഞു.

Also Read:
രണ്ട് വയസുകാരന്റേയും പിതാവിന്റേയും ദേഹത്ത് ജോലിക്കാരി തിളച്ച ചായയൊഴിച്ചു

Keywords: Kasaragod, Paivalika, Kerala, Accuse, Molestation, Arrest, Sakariya.
Advertisement:
Advertisement: