ബീഡിത്തൊഴിലാളി യുവതിയെ മൂന്നംഗ സംഘം വലിച്ചിഴച്ചുകൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു
Aug 6, 2014, 13:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.08.2014) ബീഡിത്തൊഴിലാളിയായ 21 കാരിയെ മൂന്നംഗ സംഘം റബ്ബര്‍ത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുത്തുനില്‍പിനിടെ യുവതിയുടെ കൈയ്ക്ക് കുത്തേറ്റു. ചൊവ്വാവ്ച വൈകിട്ട് ബായാര്‍ സുന്നടുക്കയിലാണ് സംഭവം.
ബായാറിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിഗദ്ദെയിലെ സക്കി എന്ന സക്കറിയയ്ക്കും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ബായാര്‍ ടൗണിലെ ബീഡിക്കമ്പനിയിലേക്ക് ബീഡിയുമായി പോയ യുവതി തിരിച്ചു വരുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ യുവതിയെ വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.
വിജനമായ സ്ഥലമായതിനാല്‍ യുവതിയുടെ നിലവിളി ആരും കേട്ടില്ല. കുറേ സമയം കഴിഞ്ഞ് റബ്ബര്‍ തോട്ടത്തില്‍ നിന്നു നിലവിളികേട്ട വഴിപോക്കരായ ചിലര്‍ അവിടെ എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടെ സക്കറിയയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തീര്‍ത്തും അവശ നിലയിലായ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ചൊവ്വാഴ്ച രാത്രി സക്കറിയയുടെ വീടു വളഞ്ഞു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തിലെത്തിയ പോലീസ് നാട്ടുകാരെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Molestation, Kasaragod, Police, Kerala, Beedi Worker, Woman, Gang.