city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീഡി­തൊ­ഴി­ലാളി ക്ഷേമ­നിധി കാര്യ­ക്ഷ­മ­മാക്കും: വണ്ടൂര്‍ ഹൈദ­രലി

ബീഡി­തൊ­ഴി­ലാളി ക്ഷേമ­നിധി കാര്യ­ക്ഷ­മ­മാക്കും: വണ്ടൂര്‍ ഹൈദ­രലി
ബദി­യ­ടുക്ക: ബീഡി­തൊ­ഴി­ലാളി ക്ഷേമ­നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യ­ക്ഷ­മ­മാ­ക്കു­മെന്നും ആനു­കൂ­ല്യ­ങ്ങള്‍ യഥാ സമയം വിത­രണം ചെയ്യാന്‍ നട­പടി സ്വീക­രി­ക്കു­മെന്നും ക്ഷേമ­നിധി ബോര്‍ഡ് ചെയര്‍മാന്‍ വണ്ടൂര്‍ ഹൈദ­രലി പറ­ഞ്ഞു.

ബദി­യ­ടുക്ക പഞ്ചാ­യത്ത് ബീഡി തൊഴി­ലാളി യൂണി­യന്‍ (എ­സ്.­ടി.­യു) നല്‍കിയ സ്വീക­രണ യോഗ­ത്തില്‍ പ്രസം­ഗി­ക്കു­ക­യാ­യി­രു­ന്നു അദ്ദേ­ഹം. ക്ഷേമ­നിധി ബോര്‍ഡില്‍ അം­ഗ­ങ്ങ­ളാ­യ­വര്‍ക്ക് വേണ്ടി താങ്ങ് പദ്ധതി നട­പ്പി­ലാ­ക്കു­മെന്നും അദ്ദേഹം പറ­ഞ്ഞു. എസ്.­ടി.­യു.­ജില്ലാ ജന­റല്‍ സെക്ര­ട്ടറി കെ.­പി. മുഹ­മ്മദ് അഷ്‌റഫ് ഉദ്ഘാ­ടനം ചെയ്തു. ഫെഡ­റേ­ഷന്‍ സംസ്ഥാന വൈസ് പ്രസി­ഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹി­ച്ചു.

സംസ­ഥാന പ്രസി­ഡണ്ട് മജീദ് തള­ങ്ക­ര, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് മുംതാസ് സമീ­റ, ജില്ലാ പഞ്ചാ­യ­ത്തംഗം ഫരീദ സക്കീര്‍ അഹ്മദ്, ബദി­യ­ടുക്ക ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡ­ണ്ട് സുധാ ജയ­റാം, മംഗല്‍പാടി ഗ്രാമ­പ­ഞ്ചാ­യത്ത് വൈസ് പ്രസി­ഡണ്ട് എം.­കെ. അലി, ടി.­പി. മുഹ­മ്മദ് അനീ­സ്, ബി.­എ­ച്ച്. ­അ­ബ്ദു­ല്ല­ക്കുഞ്ഞി, അന്‍വര്‍ ഓസോണ്‍, മൂസ വിദ്യാ­ഗി­രി, ഷാജി കുമ്പ­ള, സാറാ അബൂ­ബ­ക്കര്‍, ഹമീദ് പള്ള­ത്ത­ടുക്ക, സാജിദ ഹനീഫ് പ്രസം­ഗി­ച്ചു.

Keywords:  Badiyadukka, STU, Kerala, Kasaragod, Vandoor Hydarali, Beedi workers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia