ബിസിനസാവശ്യത്തിന് കടം വാങ്ങി തിരിച്ചുകൊടുത്തില്ല; യുവാവിന് 6 മാസം തടവ് ശിക്ഷ
Jul 20, 2019, 10:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2019) ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഓഫീസ് വിപുലീകരിക്കാന്‍ പണം കടം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവിനു ആറുമാസം തടവും പിഴയും. ഉദുമ മുദിയക്കാലിലെ എം ജി ഷാഹുല്‍ ഹമീദിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) ആര്‍ എം സല്‍മത്ത് 1,95,000 രൂപ പിഴയടക്കാനും ആറു മാസം തടവിനും ശിക്ഷിച്ചത്. കോട്ടിക്കുളം കുന്നുമ്മലിലെ പരേതനായ രാഘവന്റെ മകന്‍ കെ ദിനേശന്റെ (52) പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പാലക്കുന്ന് ടൗണില്‍ നടത്തുന്ന ഹയാത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം വിപുലീകരിക്കാനായി 1,95,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണു കേസ്. 2017 ജൂണ്‍ ആദ്യവാരം തിരികെ നല്‍കാമെന്നു പറഞ്ഞ തുക കിട്ടാത്തതിനാല്‍ ചോദിച്ചപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കി. അതും മടങ്ങിയപ്പോള്‍ 2017 ഒക്ടോബര്‍ 24 നു വക്കീല്‍ നോട്ടീസയക്കുകയായിരുന്നു. ഇങ്ങനെയൊരു തുകയേ വാങ്ങിയിട്ടില്ലെന്നായിരുന്നു വക്കീല്‍ നോട്ടീസിനു മറുപടി നല്‍കിയത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Uduma, Youth, Fine, court, complaint, Cheating, Fine for cheating
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Uduma, Youth, Fine, court, complaint, Cheating, Fine for cheating
< !- START disable copy paste -->