city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍

ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍
കാസര്‍കോട്: ബിജെപിയുടെ മിന്നല്‍ ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി.   കാസര്‍കോട് കറന്തക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്, അടുക്കത്ത് ബയലിലെ മാരാര്‍ജി ഭവനും അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ വിവരമറിയാതെ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ ജനങ്ങള്‍ വാഹനങ്ങള്‍ പോലും കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ പലഭാഗത്തും ബസുകളും മറ്റുവാഹനങ്ങളും തടഞ്ഞതോടെ ജനങ്ങള്‍ നഗരത്തില്‍ ഒറ്റപ്പെട്ടു.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ക്കായി കാത്തിരുന്നു. കിട്ടിയ വാഹനങ്ങളില്‍ പലരും വീടെത്താന്‍ പരക്കം പാഞ്ഞു. അതിനിടയില്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കൂടിനിന്നവര്‍ക്കുനേരെ പോലീസ് ഗ്രനേഡ് എറിയുകയും ലാത്തിവീശുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി.
നിരപരാധികളായ പലര്‍ക്കും ലാത്തിയടിയേറ്റു. പഴയ ബസ് സ്റ്റാന്‍ഡില്‍ വാഹനം കാത്തുനിന്നവര്‍ ചിതറി ഓടുകയായിരുന്നു. പോലീസ് വ്യാപാരികളോടും മറ്റും കടകളടച്ച് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. ഒരു ണിക്കൂര്‍ കൊണ്ട് നഗരത്തിലെ കടകള്‍ മുഴുവനും അടഞ്ഞു. പെരുവഴിയിലായവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ഏറെ വലഞ്ഞത്. ദൂരസ്ഥലങ്ങളില്‍ നിന്നും കാസര്‍കോട്ടെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ജോലിക്കെത്തിയവര്‍ ഹര്‍ത്താന്‍ പ്രഖ്യാപിച്ചതോടെ പെട്ടെന്ന് സ്ഥലം വിട്ടു. കാസര്‍കോട്ടെക്കുള്ള ബസുകള്‍ ചെര്‍ക്കള വരെ മാത്രമാണ് ഓടുന്നത്.
അക്രമ സംഭവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡിലെ പ്രകാശ് സ്റ്റുഡിയോ ഒരു സംഘം കല്ലെറിഞ്ഞ് തകര്‍ത്തു. നഗരം ഉച്ചയോടെ പൂര്‍ണ്ണമായും നിശ്ചലമായി.


Photos: Zubair Pallikkal 
Keywords: BJP, Harthal, Kasaragod

ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍






ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍

ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍




ബിജെപി മിന്നല്‍ ഹര്‍ത്താല്‍: നഗരം നിശ്ചലം; ജനം പെരുവഴിയില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia