ബി.ജെ.പി. കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
Jul 6, 2012, 13:00 IST
കാസര്‍കോട് : യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസ് സി.ബി.ഐ അന്വേഷിക്കുക, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി. സുഹാസ്, സന്ദീപ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങളിലെ ലീഗ് നേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന സമിതി അംഗം എം. സഞ്ജീവഷെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷ്യത വഹിച്ചു.

Keywords: Kasaragod, BJP, March, Collectorate