ബാവിക്കര മാഖാം ഉറൂസ് നാളെ സമാപിക്കും
Apr 12, 2012, 14:17 IST
ബോവിക്കാനം: ബാവിക്കര മഖാം ഉറൂസിന് വെള്ളിയാഴ്ച സമാപനമാകും. വൈകിട്ട് ബാഫഖി തങ്ങള്‍ നഗറില്‍ പതിനായിരങ്ങള്‍ക്ക് അന്നദാനം വിതരണം ചെയ്യും. മൌലീദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും നടക്കും. ഏപ്രില്‍ ഏഴിന് ആരംഭിച്ച ഉറൂസ് ഖാസി ത്വാഖ അഹമ്മദ് മൌലവി ഉദ്ഘാടനം ചെയ്തു. ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. ജി.എസ്.അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി. വിവിധ ദിവസങ്ങളില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ മാവൂര്‍, അബൂബക്കര്‍ മുസ്ലിയാര്‍ വെളിമൂക്ക്, ഇംദദി കൊല്ലം, ഷൌക്കത്തലി വെള്ളമുണ്ട തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തി.
Keywords: Bavikara, Makham-uroos, Bovikanam, Kasaragod
Keywords: Bavikara, Makham-uroos, Bovikanam, Kasaragod