ബാവിക്കര മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങും
Apr 6, 2012, 08:37 IST
ബോവിക്കാനം: ബാവിക്കര മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങും. രാവിലെ പത്തു മണിക്ക് ബാഫഖി തങ്ങള്‍ നഗറില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി നടക്കുന്ന പൊതുസമ്മേളനം മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൌലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ജി.എസ്.അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി, തുര്‍ക്കളിഗെ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, മുഹമ്മദ് റബീഹ് ബാഖവി പ്രഭാഷണം നടത്തും. 14ന് വൈകിട്ട് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസിന് സമാപനമാകും.
ബാവിക്കര മഖാം ഉറൂസിനോടനുബന്ധിച്ചുള്ള തക്ബീര്‍ റാലി വെള്ളിയാഴ്ച നടക്കും. വൈകിട്ട് ബോവിക്കാനത്തുനിന്നും പുറപ്പെടുന്ന റാലി ബാവിക്കര ബാഫഖി തങ്ങള്‍ നഗറില്‍ സമാപിക്കും.
Keywords: Bavikara, Makham-uroos, Bovikanam, Kasaragod