ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി വന്‍വിജയമാക്കുക. ഹൈദരലി തങ്ങള്‍
Jun 29, 2012, 12:49 IST
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുന്ധിച്ച് ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരില്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി വന്‍ വിജയമാക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഫണ്ടുല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മത പഠനം പ്രോല്‍സാഹിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞ തങ്ങള്‍ ഏതാനും വിദ്യാര്‍ത്ഥികളള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സ്വയം ഏറ്റെടുത്ത് മാതൃകയാവുകയും ചെയ്തു.മഞ്ചേരി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ജമലുല്ലൈലി (കോഴിക്കോട്) യില്‍ നിന്ന് തുക സ്വീകരിച്ചാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ഫണ്ടുദ്ഘാടനം നിര്‍വ്വഹിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, മരക്കാര്‍ മുസ്‌ലിയാര്‍, ഒ.കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ. യു.എ ലതീഫ്, നിര്‍മ്മാണ്‍ മുഹമ്മദലി, ശരീഫ് കുരിക്കള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍ സഖാഫി ,പൂക്കോട്ടൂര്‍, അബ്ദുല്ല ഫൈസി ചെറുകുളം, പി.കെ ലതീഫ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ സംബന്ധിച്ചു.
Keywords: Bafakhy thangal, Scholarship, Perunthalmanna, Hydarali Thangal