city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാഫഖി തങ്ങള്‍ പകരക്കാരനില്ലാത്ത അപൂര്‍വ നേതാവ്: ഖാസിം മുസ്ല്യാര്‍

കാസര്‍കോട്: (www.kasargodvartha.com 20.01.2016) വ്യക്തി വിശുദ്ധികൊണ്ടും ആദര്‍ശശുദ്ധി കൊണ്ടും തന്റെ പുരുഷായുസ്സു മുഴുവന്‍ ആത്മീയതക്കും രാഷട്രീയത്തിനുമായി സമര്‍പ്പിച്ച് ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുത്ത പകരക്കാനില്ലാത്ത അപൂര്‍വ നേതാവാണ് ബാഫഖി തങ്ങളെന്ന് സമസ്ത മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ കേന്ദ്രം സംഘടിപ്പിച്ച സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പുതിയ തലമുറകള്‍ക്ക് പൊതുജീവിതത്തിലെ വിശുദ്ധി കൈവരിക്കാന്‍ പൂര്‍വികരെ മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എ ലത്വീഫ്, നൗഷാദ് കരിപ്പൊടി, ഷംസുദ്ധീന്‍ പുതിയപുര പ്രസംഗിച്ചു.

സുലൈമാന്‍ മൗലവി, കെ.എ മുഹമ്മദ് കുഞ്ഞി, മീത്തല്‍ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ കെ.എ, മഷൂദ് കെ.എ, ലത്വീഫ് മുസ്ലിയാറകം, മുഷതാഖ് അഹമദ്, ഷെരീഫ് കെ.എ, നബീല്‍ എവറസ്റ്റ്, ഹാരിസ് കോട്ട, മുസ്തഫ, അബൂബക്കര്‍ ,ബി.എം നൗഷാദ്, ജലീല്‍ പതി, റിയാസ് അബ്ബ, ഇംതിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു.
റാഷിദ് പൂരണം സ്വാഗതവും റഫീഖ് മാര്‍ക്കറ്റ് നന്ദിയും പറഞ്ഞു.

ബാഫഖി തങ്ങള്‍ പകരക്കാരനില്ലാത്ത അപൂര്‍വ നേതാവ്: ഖാസിം മുസ്ല്യാര്‍

Keywords: Kasaragod, Leader, Fort road, Bafakhi thangal, Khasim Musliyar, Bafaqi Thangal remembrance. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia