city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 14/03/2015) വ്യാജ രേഖകളുണ്ടാക്കി കനറ ബാങ്ക് മഞ്ചേശ്വരം, ബാങ്ക് ഓഫ് ബറോഡ കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നായി മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതി അറസ്റ്റിലായി. ഉപ്പള മജലിലെ സയ്യിദ് ഗുല്‍സാര്‍ അഹ് മദിനെ (53) യാണ് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

2009ല്‍ മഞ്ചേശ്വരത്തെ കനറ ബാങ്കില്‍ നിന്നും വ്യത്യസ്ത പേരുകളില്‍ 13 വ്യാജ രേഖകള്‍ നല്‍കി ഒന്നരക്കോടിയിലേറെ രൂപയാണ് ഗുല്‍സാറും സംഘവും തട്ടിയെടുത്തത്. ഈ സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. ഇതേവര്‍ഷം തന്നെ ബാങ്ക് ഓഫ് ബറോഡയുടെ കാസര്‍കോട് ബ്രാഞ്ചില്‍ മൂന്ന് വ്യാജ രേഖകള്‍ നല്‍കി രണ്ട് കോടിയുടെ വായ്പയുമെടുത്തു. കര്‍ണാടക ബാങ്കില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയതായും പരാതിയുണ്ട്.

വ്യാജ രേഖകള്‍ ഉണ്ടാക്കി ബാങ്കില്‍ നല്‍കുകയും, ബാങ്ക് അധികൃതര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ മറ്റുള്ളവരുടെ വീടും, സ്വത്തുക്കളും കാട്ടിക്കൊടുത്തുമാണ് ഇയാള്‍ വായ്പകള്‍ സ്വന്തമാക്കിയത്. സിബിഐ അന്വേഷിക്കുന്നതിനിടെ പ്രതി മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മഹാരാഷ്ട്രയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഗുല്‍സാര്‍ നാട്ടിലേക്ക് വരുന്നതിനിടെ മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് പിടിയിലായത്.

പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക്, സുനില്‍ അബ്രഹാം, പ്രകാശന്‍, ഷാജു, പ്രജീഷ്, ഗോപാലന്‍, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍ എന്നിവരും ഡിവൈഎസ്പിയുടെ സംഘത്തിലുണ്ടായിരുന്നു.

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി മുങ്ങിയ പ്രതി അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Cheating, Accuse, Arrest, Police, Investigation, Bank, Gulsar Ahmed. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia